സഖ്യകക്ഷികള്‍ സമവായത്തിലെത്താതെ മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കില്ല; ശിവസേനാ നിലപാടിനെ തിരുത്തി എന്‍സിപി മന്ത്രി

single-img
16 February 2020

മുംബൈ: മഹാവികാസ് അഘാടി സഖ്യത്തിലെ കക്ഷികള്‍ തമ്മില്‍ സമവായത്തില്‍ എത്തുംവരെ മഹാരാഷ്ട്രയില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് എന്‍സിപി മന്ത്രി. എന്‍പിആര്‍ സംബന്ധിച്ച് സര്‍ക്കാരിലെ മുഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെതിരെയാണ് ജിതേന്ദ്ര ആവാദ് രംഗത്തെത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ എന്‍പിആറും എന്‍ആര്‍സിയും സംബന്ധിച്ച് ജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന വിധത്തില്‍ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

പൗരത്വരജിസ്ട്രറിന് വേണ്ടി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയെ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. സര്‍ക്കാര്‍ അത്തരത്തില്‍ യാതൊരു സര്‍വേയും നടത്തുന്നില്ലെന്നും മത,ജാതി വിവേചനം ജനങ്ങള്‍ നേരിടേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.