വെടിയുണ്ട കാണാത്തതു പുതുമയല്ല, രേഖപ്പെടുത്തിയതിലെ വീഴ്ചയാകാമെന്ന് കോടിയേരി

single-img
16 February 2020

തിരുവനന്തപുരം: കേരളാ പൊലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതായതില്‍ പുതുമയില്ല, അത് രേഖപ്പെടുത്തിയതില്‍ വീഴ്ച സംഭവിച്ചതാകാമെന്നും കോടിയേരി പറഞ്ഞു.

Support Evartha to Save Independent journalism

നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നെന്ന് അന്വേഷിക്കണമെന്നും, അക്കൗണ്ട് ജനറല്‍ ഡിജിപിയുടെ പേരെടുത്തു പറഞ്ഞത് അസാധാരണ നടപടിയാണെന്നും കോടിയേരി പ്രതികരിച്ചു.

ഡിജിപിയെ നിയമിച്ചതു സിപിഎം അല്ല. സര്‍ക്കാരിനു വിശ്വാസമുള്ള കാലം വരെ ലോക് നാഥ് ബെഹറ ഡിജിപി സ്ഥാനത്തു തുടരുമെന്നും. അതേ സമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്തസമരം താഴേത്തട്ടിലേക്കും സിപിഎം വ്യാപിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.