അലനും താഹയും മാവോയിസ്റ്റുകള്‍, അവരെ പാര്‍ട്ടി പുറത്താക്കി; കോടിയേരി

single-img
16 February 2020

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ കസ്റ്റഡില്‍ കഴിയുന്ന അലനെയും താഹയേയും തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവര്‍ ഇരുവരും മാവോയിസ്റ്റുകള്‍ തന്നെയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് മവോയിസ്റ്റ് പ്രവര്‍ത്തനം നടത്തിയതിനാല്‍ ഇരുവരെയും പാര്‍ട്ടി പുറത്താക്കിയെന്നും കോടിയേരി പറഞ്ഞു.

മറ്റു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് അവകാശമില്ല. അലനും താഹയും ഇപ്പോള്‍ സിപിഎമ്മുകാരല്ല. ഇരുവരുടേയും മാവോയിസ്റ്റു ബന്ധം വ്യക്തമായി മനസിലാക്കി യതുകൊണ്ടാണ് പുറത്താക്കിയത്. ഏരിയ, ജില്ലാ, സംസ്ഥാന കമ്മിറ്റികള്‍ ചേര്‍ന്നാണ് തീരുമാനം എടുത്തത്. കോടിയേരി കൂട്ടിച്ചേര്‍ത്തു.