മാതൃത്വത്തിന്റെ സൗന്ദര്യം പകര്‍ന്ന് കേരളത്തിലെ ആദ്യ ന്യൂഡ് മെറ്റേനിറ്റി ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

single-img
16 February 2020

ഫോട്ടോഗ്രാഫിയില്‍ പുതിയ പുതിയ പരീക്ഷണങ്ങള്‍ കടന്നു വരുന്നത് എല്ലാവരും അറിയുന്നുണ്ട്. മുന്‍പ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫി എന്നതീതിയില്‍ കല്യാണം മാത്രമായിരുന്നു ചിത്രങ്ങളാക്കിയിരുന്നത്. എന്നാല്‍ ഇന്ന് സേവ് ദഡേറ്റ്, പോസ്റ്റ് വെഡ്ഡിംഗ്, ഗര്‍ഭിണിയായാല്‍ മെറ്റേനിറ്റി ഷൂട്ട് ,ന്യൂബോണ്‍ ഫോട്ടോ
ഷൂട്ട് തുടങ്ങി ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്നെ ചിത്രങ്ങളാക്കി സൂക്ഷിക്കുകയാണ് പുതിയ തലമുറ

മെറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെ ഗര്‍ഭകാലത്തിന്റെ സൗന്ദര്യങ്ങള്‍ പകര്‍ത്തുന്നു. ഇപ്പോഷിതാ കേരളത്തില്‍ ആദ്യമായി ന്യൂഡ് മെറ്റേനിറ്റി ഫോഷോട്ടോ ഷൂട്ട്. പ്രകൃതി രമണീയമായ അന്തരീക്ഷത്തില്‍ ഗര്‍ഭകാലത്തെ ആസ്വദിക്കുന്ന ദമ്പതികളെയാണ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.

ആതിര ജോയ് എന്ന വനിതാഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.ആതിരയുടെ സുഹൃത്തുക്കളായ ഫ്രഞ്ചു ദമ്പതികള്‍ അമൃതാബാദും ജാനുമാണ് മോഡലുകളായത്. ചിത്രങ്ങള്‍ ആതിര തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു. മാതൃത്വത്തെ വാഴ്ത്തുന്ന കുറിപ്പും ആതിര പങ്കുവച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വാക്കുകൾക്ക് അതീതമാണ് മാതൃത്വം. ഈശ്വരൻ തന്ന വരദാനം പോലെ ശരീരവും മനസ്സും ഒരുപോലെ കുളിരേകുന്ന അസുലഭ മുഹൂർത്തമാണ് ഗർഭകാലം….

Posted by Athira Joy on Tuesday, February 11, 2020