പണ്ട് ഞങ്ങൾക്ക് അപേക്ഷ അയക്കുവാനുള്ള പ്രായവും യോഗ്യതയുമില്ലായിരുന്നു: ഇന്ന് എഴുത്തുപരീക്ഷ പാസ്സായി, നാളെ അഭിമുഖത്തിലും ജയിക്കും: കെ സുരേന്ദ്രൻ

single-img
16 February 2020

കേ​ര​ള​ത്തി​ൽ​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​നി​ല​നി​ന്നി​രു​ന്ന​ ​ദ്വി​ ​മു​ന്ന​ണി​ ​രാ​ഷ്ട്രീ​യ​ത്തി​ന് ​അ​റു​തി​ ​വ​ന്നി​രി​ക്കു​ന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ​ ​ഒ.​രാ​ജ​ഗോ​പാ​ൽ​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​ഭാ​ഗ്യം​കൊ​ണ്ടു​ ​മാ​ത്രം​ ​ക​ട​ന്നു​വ​ന്ന​ത​ല്ലെന്നും ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും​ ​ബ​ദ​ലാ​യി​ ​ബി.​ജെ.​പി​യി​ൽ​ ​ജ​നം​ ​വി​ശ്വാ​സ​മ​ർ​പ്പി​ച്ചു​ ​വ​രി​ക​യാ​ണെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിനു പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇരുമുന്നണികൾക്കും ബദലെന്ന രീതി ​നേ​മ​ത്ത് ​ഞ​ങ്ങ​ൾ​ക്ക​് ​പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  ​മ​റ്റ് ​പ​ല​യി​ട​ങ്ങ​ളി​ലും​ ​ഞ​ങ്ങ​ൾ​ ​തൊ​ട്ടു​പി​റ​കി​ലു​ണ്ടാ​യി​രു​ന്നു.​ ​അ​ന്തി​മ​മാ​യ​ ​വി​ജ​യം​ ​ഞ​ങ്ങ​ൾ​ക്ക് ​ത​ന്നെ​യാ​ണ്.​ ​ചി​ല​രെ​ ​കു​റ​ച്ചു​ ​കാ​ല​ത്തേ​ക്ക് ​പ​റ്റി​ക്കാം.​ ​എ​ല്ലാ​വ​രെ​യും​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​പ​റ്റി​ക്കാ​ൻ​ ​ക​ഴി​യി​ല്ല- കെ സുരേന്ദ്രൻ പറയുന്നു. 

ക​ള​ക്റ്റീ​വ് ​ലീ​ഡ​ർ​ഷി​പ്പ് ​ആ​ണ് ​ബിജെ​പി​യു​ടെ​ ​പ്ര​ത്യേ​ക​തയെന്നും പാർട്ടി  ​ഒ​രു​ ​വ്യ​ക്തി​യെ​ ​അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ല്ല​ ​അ​ത് ​മു​ന്നോ​ട്ട് ​പോ​കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.  ​അ​തേ​ ​സ​മ​യം​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​കു​ടും​ബ​മ​ഹി​മ​യോ​ ​പ​ണ​സ്വാ​ധീ​ന​മോ​ ​ആ​വ​ശ്യ​വു​മി​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ​പ്ര​തി​ബ​ദ്ധ​ത​യും​ ​സ​മ​ർ​പ്പ​ണ​മ​നോ​ഭാ​വ​വു​മാ​ണ് ​വേ​ണ്ട​ത്.​ ​ജ​ന​ങ്ങ​ളെ​ ​പൊ​ട്ട​ൻ​ ​ക​ളി​പ്പി​ക്കു​ന്ന​ ​ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും​ ​യ​ഥാ​ർ​ത്ഥ​ ​മു​ഖം​ ​ഞ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കും.​ ​അ​താ​ണ് ​ആ​ക്ഷ​ൻ​ ​പ്ലാ​ൻ.​നെ​ഗ​റ്റീ​വ് ​വോ​ട്ടു​കൊ​ണ്ടാ​ണ് ​കേ​ര​ള​ത്തി​ൽ​ ​ഇ​വ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​തു​ട​രു​ന്ന​തെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ബിജെപി ​വ​ള​ർ​ന്നു​ക​ഴി​ഞ്ഞുവെന്നും ​പ​ണ്ട് ​‌​ഞ​ങ്ങ​ൾ​ക്ക​പേ​ക്ഷ​ ​അ​യ്ക്കാ​നു​ള്ള​ ​പ്രാ​യ​വും​ ​യോ​ഗ്യ​ത​യു​മു​ണ്ടാ​യി​രു​ന്നി​ല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. എന്നാൽ .​ ​ഇ​ന്ന് ​ഞ​ങ്ങ​ൾ​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​ ​പാസാ​യി.​ ​നാ​ളെ​ ​ഞ​ങ്ങ​ൾ​ ​അ​ഭി​മു​ഖ​ത്തി​ലും​ ​ജ​യി​ക്കും- സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. 

ര​ണ്ടു​പേ​രും​ ​പ​ര​സ്പ​രം​ ​സ​ഹ​ക​രി​ച്ച് ​മാ​റി​ ​മാ​റി​ ​ഭ​രി​ക്കു​ന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ​ശ​രി​ക്കും​ ​കേരളത്തിൽ നടക്കുന്നത് ​അ​ഡ്ജ​സ്റ്റ്മെ​ന്റ് ​പൊ​ളി​റ്റി​ക്സ് ​ആ​ണ്.​ഇ​വ​ർ​ക്ക് ​ബ​ദ​ലാ​വാ​ൻ​ ​ഞ​ങ്ങ​ൾ​ക്ക് ​ക​ഴി​യു​മോ​ ​എ​ന്ന​ ​സം​ശ​യം​ ​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നുവെങ്കിലും ​ഇ​ന്ന​ത് ​മാ​റിയശന്നും സുരേന്ദ്രൻ പറഞ്ഞു.