കൊറോണ വൈറസ് ബാധ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 ആയി; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

single-img
16 February 2020

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ 1600 കടന്നു. ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം മരണപ്പെട്ടത് 139 പേരാണ്.നിലവില്‍ 68000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രോഗികളെ പരിചരിച്ച 1700 ആരോഗ്യപ്രവര്‍ത്തകര്‍ക്കും വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ ആറുപേര്‍ മരണപ്പെട്ടതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. നിലവിലെ സ്ഥിതിയില്‍ ലേകാരോഗ്യ സംഘടന ആശങ്കയറിയിച്ചിട്ടുണ്ട്

ഏഷ്യക്ക് പുറത്ത് കൊറോണ ബാധിച്ച് ആദ്യമരണം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചു. ചൈനീസ് വിനോദ സഞ്ചാരിയാണ് മരിച്ചത്.ജനുവരി അവസാനം മുതല്‍ ഉയാള്‍ പാരീസില്‍ ചികിത്സയിലായിരുന്നു. കേരളത്തില്‍ കോറോണയെക്കുറിച്ച് ആശ്വാസകരമായ വാര്‍ത്തകളാണ് വരുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥികളില്‍ രണ്ടു പേരെ ടര്‍ന്നുള്ള രിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇനി ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ കഴിയുന്നത്.