‘നിങ്ങളുടെ മകനെ അനുഗ്രഹിക്കൂ’; ഡല്‍ഹിയില്‍ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെജരിവാള്‍

single-img
16 February 2020

ഡല്‍ഹി:തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അരവിന്ദ് കെജരിവാള്‍. രാം ലീലാ മൈതാനിയില്‍ നടന്ന് ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റെടുത്തു.

കഴിഞ്ഞ സര്‍ക്കാരിന്‍ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ഗോപാല്‍ റായ്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം, കൈലാഷ് ഗെലോട്ട് എന്നിവരും കെജരിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു.നിങ്ങളുടെ മകനെ അനുഗ്രഹിക്കൂ എന്നാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ജനതയോട് പറഞ്ഞത്.

കെജരിവാളിനൊപ്പം വേദി പങ്കിടാന്‍ ശുചീകരണത്തൊഴിലാളികള്‍ ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവര്‍മാര്‍, സ്‌കൂളിലെ പ്യൂണ്‍മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍നിന്നുള്ള 50 പേരാണ് എത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരു ന്നെങ്കിലും പങ്കെടുത്തില്ല. ഇത്തവണയും ബിജെപിയെ നിഷ്പ്രഭമാക്കിയാണ് ആപ് ഭരണം പിടിച്ചത്.70 സീറ്റുകളില്‍ 62 സീറ്റും പിടിച്ചാണ് പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടിയത്.