ഒടുവിൽ ലോണെടുത്തു: യുഡിഎഫിൻ്റെ `പെങ്ങളൂട്ടി´ ഇനി ഇന്നോവ ക്രിസ്റ്റയിൽ പായും

single-img
16 February 2020

യുഡിഎഫിൻ്റെ പെങ്ങളൂട്ടി തൻ്റെ ദീര്‍ഘനാളത്തെ സ്വപ്നം സഫലമാക്കി . ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ അട്ടിമറി വിജയം നേടി സംസ്ഥാനത്തെ ഞെട്ടിച്ച രമ്യ ഹരിദാസ് മറ്റു വിവാദങ്ങൾക്ക് വിടനൽകി ഒരു കാർ വാങ്ങി. വാഹനവായ്പയെടുത്താണ് രമ്യ കാർ വാങ്ങിയത്. 

രമ്യ ഹരിദാസ് എംപിയ്ക്ക് കാര്‍ വാങ്ങാന്‍ പിരിവ് നടന്നത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവ് വൻ വിവാദത്തിലേക്കു മാറുകയായിരുന്നു.

എം പി ക്ക് ശമ്പളവും ആനുകൂല്യവും ഉള്ളപ്പോള്‍ കാര്‍ വാങ്ങാന്‍ പിരിവ് എന്തിനാണെന്നായിരുന്നു പലരും ചോദിച്ചത്. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തലയൂരുകയായിരുന്നു. 

ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് സ്വന്തമാക്കിയത്. വാഹന വായ്പ എടുത്താണ് വാഹനം വാങ്ങിയത്. മുന്‍ എംപി വി എസ് വിജയരാഘവന്‍ രമ്യക്ക് കാറിൻ്റെ താക്കോല്‍ കൈമാറി. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടയ്ക്കണമെന്നാണ് സൂചനകൾ.