‘നെഗറ്റീവ്‌സെല്ലാം തള്ളി വയ് ബേബി’; വിജയ് ചിത്രം മാസ്‌റ്റേഴ്‌സിലെ ആദ്യഗാനം പുറത്തിറങ്ങി, ഗാനം ഏറ്റെടുത്ത് ആരാധകര്‍

single-img
15 February 2020

ദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റേഴ്‌സ്.ചിത്രത്തിലെ ആദ്യഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു.ഒരു കുട്ടികഥൈ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

സമീപകാലത്ത് വിജയിന് ആദായ നികുതിവകുപ്പ് നടപടികള്‍ നേരിടേണ്ടി വന്നത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. മാസ്റ്റേഴ്‌സ് സിനിമയുടെ ചിത്രീകണത്തിനിടയ്ക്കാണ് വിജയെ കസ്റ്റഡിയിലെടുത്തത്. ഈ വിഷയത്തെക്കുറിച്ച് ഗാനത്തില്‍ പറയാതെ പറയുന്നുണ്ട്.

വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.പ്രശ്‌നങ്ങള്‍ വരുമെന്നും അത് നേരിടണമെന്നും, നെഗറ്റീവ്‌സെല്ലാം അവഗണമിക്കണമെന്നമും പാട്ടിലൂടെ പറയുന്നു.ഏതായാലും ഗാനം വിജയ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതാണ് ഗാനം.