‘എത്ര കേസുകൾ ചുമത്തിയിട്ടും പിൻ വാങ്ങാത്ത ചങ്കുറപ്പ്’; കെ സുരേന്ദ്രന് അഭിനന്ദനവുമായി വി മുരളീധരന്‍

single-img
15 February 2020

കേരളത്തിൽ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ സുരേന്ദ്രനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഇടത് സർക്കാരിന്റെ വിശ്വാസികൾക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് ശബരിമല പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ നിന്നതിന് എത്ര കേസുകൾ ചുമത്തിയിട്ടും പിൻ വാങ്ങാത്ത ചങ്കുറപ്പും നിശ്ചയദാർഢ്യവുമാണ് കെ എസ് എന്ന രണ്ടക്ഷരം ജനഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത് എന്ന് മുരളീധരൻ ഫേസ്ബുക്കിൽ എഴുതി.

കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കെ സുരേന്ദ്രനിലേക്ക് സംസ്ഥാന അധ്യക്ഷ പദവിയെത്തുന്നത് പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് എന്ന് മുരളീധരൻ പറയുന്നു.

കേരളത്തിന്റെ കാവലാളായി കൂടെയുണ്ടാകും കെ എസ് എന്ന കരുത്തൻ. എന്റെ പ്രിയ അനുജന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- എന്ന് പറഞ്ഞാണ് മുരളീധരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ.സുരേന്ദ്രൻ. ജനകീയൻ എന്ന വിശേഷണത്തിന് ഇന്ന് കേരളത്തിൽ ഏറ്റവും അനുയോജ്യനായ വ്യക്തി. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ…

Posted by V Muraleedharan on Saturday, February 15, 2020