വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ഇന്ത്യയെ ഒഴിവാക്കി; പ്രതിഷേധവുമായി ശിവസേന

single-img
15 February 2020

ലോകരാജ്യങ്ങളിലെ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ഇന്ത്യയെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ച് ശിവസേന. പാർട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇതു സംബന്ധിച്ച ലേഖനമുള്ളത്. വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ശ്രമിക്കുകയാണ് ഇന്ത്യ. ഈ സമയം ഇന്ത്യയെ വലിച്ച് താഴേക്കിടുന്ന നടപടിയാണ് അമേരിക്ക കൈക്കൊള്ളുന്നതെന്ന് ലേഖനത്തിൽ ആരോപിക്കുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അമേരിക്കയുടെ ഈ നടപടി. രാജ്യം ഈ പട്ടികയില്‍ തരംതാഴ്ത്തപ്പെട്ടതോടെ അന്താരാഷ്ട്ര വ്യാപാര മേഖലയിലടക്കം നിരവധി മേഖലകളില്‍ തിരിച്ചടി നേരിടേണ്ടിവരും.