അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍

single-img
15 February 2020

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷാഹീന്‍ബാഗിൽ പ്രതിഷേധം നടത്തുന്നവർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെവസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും. ഈ വിവരം സമര സമിതിയാണ് അറിയിച്ചത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട് അമിത് ഷായെ നേരിൽ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാൽ അമിതാ ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

അതേസമയം പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമിത് ഷായുടെ ഈ പ്രസ്താവനയെ തുടർന്നാണ് തങ്ങൾ ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.