പുതിയ മുഖവുമായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തിരിച്ചെത്തി

single-img
15 February 2020

ബെംഗളൂരു: സമൂഹ മാധ്യമങ്ങളിൽ നിന്ന്അ പ്രത്യക്ഷമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പൂരവ്വാധികം ശക്തിയോടെ തിരിച്ചെത്തി. പുതിയ സീസണില്‍ പുതിയ മുഖവുമായാണ് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിന്റെ വരവ്. പുതിയ ലോഗോ ടീം ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു. 2008 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് എന്ന പേരിലുള്ള മാറ്റങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയിലൂടെയാണ് ക്ലബ്ബ് പുതിയ ലോഗോ പുറത്തുവിട്ടത്.

പുതിയ ലോഗോയില്‍ ബാംഗ്ലൂര്‍ എന്നുണ്ടാവില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോയിലും പഴയ വലിപ്പത്തിലല്ലെങ്കിലും ബാംഗ്ലൂര്‍ ഉണ്ട്. ബാംഗ്ലൂർ നഗരം ബെംഗളൂരു എന്ന് പുന:നാമകരണം ചെയ്യപ്പെട്ടപ്പോള്‍ റോയൽ ചലഞ്ചേഴ്‌സ് ടീം പേര് മാറ്റിയിരുന്നില്ല. പുതിയ ലോഗോയിലും ബാംഗ്ലൂര്‍ എന്നുണ്ട്.

ലോഗോ മാറ്റുന്നതിന് മുന്നോടിയായി ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലെ ചിത്രങ്ങളും പോസ്റ്റുകളും ബെംഗളൂരു കഴിഞ്ഞദിവസം നീക്കം ചെയ്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നീക്കത്തില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് നായകന്‍ വിരാട് കോലിതന്നെ രംഗത്തെത്തിയിരുന്നു.

നേരത്തെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ (ആർസിബി) ടീമിന്റെ ടൈറ്റിൽ സ്പോൺസർഷിപ് മുത്തൂറ്റ് ഫിൻകോർപ് ഏറ്റെടുത്തിരുന്നു.മൂന്നു സീസണുകളിലേക്കാണു മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് കരാറിലെത്തിയത്. കായികപ്രതിഭകൾക്കു മുത്തൂറ്റ് നൽകിവരുന്ന പിന്തുണയുടെ തുടർച്ചയാണിതെന്നു ഗ്രൂപ്പ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.