കെജിരിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് പ്രകാശ് ജാവദേകര്‍

single-img
15 February 2020

ദില്ലി: അരവിന്ദ് കെജിരിവാളിനെ താന്‍ ഭീകരാവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍. താന്‍ അങ്ങിനെ വിളിച്ചിട്ടില്ല. ദില്ലി തെരഞ്ഞെടുപ്പിന്റെ ഫലമെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയമെന്നും ജാവദേകര്‍ പറഞ്ഞു.

2019ല്‍ കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 26% വോട്ട് കിട്ടി. എന്നാല്‍ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നാല് ശതമാനം വോട്ടാണ് കിട്ടിയതെന്നും അദേഹം പറഞ്ഞു. ദില്ലി തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ കെജിരിവാളിനെ ഭീകരവാദിയെന്ന് വിളിച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.