തല്ലിച്ചതച്ചും ചെളിയിൽ പുതഞ്ഞും അയ്യപ്പന്റെയും കോശിയുടെയും മലർത്തിയടി; ക്ലൈമാക്സ് ഫൈറ്റ് മേക്കിങ് വിഡിയോ

single-img
15 February 2020

മഹേഷിന്റെ പ്രതികാരത്തിനു ഒരു റിയലിസ്റ്റിക് അടി കൂടെ സമ്മാനിച്ച പടം. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിച്ച അയ്യപ്പനും കോശിയും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ വാക്കുകളാണിത്. ഇടിച്ചൊതുക്കിയും പരസ്പരം തല്ലിച്ചതച്ചും ചെളിയിൽ പുതഞ്ഞുള്ള നാടൻ പൂരത്തല്ല് കണ്ട പ്രേക്ഷകരുടെ ആവേശം വാനോളമായിരുന്നു. പൃഥ്വിരാജും ബിജു മേനോനും തമ്മിൽ കട്ടക്ക് കട്ട നിന്ന് അഭിനയിച്ച ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ആ ക്ലൈമാക്സ് ഫൈറ്റിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. അടിപിടിയിൽ ബിജുമേനോനെ ചെളിയിൽ തലകുത്തനെ മലർത്തിയടിക്കുന്ന പൃഥ്വിയാണ് വിഡിയോയിലെ ശ്രദ്ധാകേന്ദ്രം.

Behind the scenes of #AyyappanumKoshiyum! 😉✌🏼#Action 🔥🤩

Posted by Poffactio on Thursday, February 13, 2020

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും, പി.എം.ശശിധരനും ചേർന്നാണ് നിർമാണം.