കേരളാ കോണ്‍ഗ്രസ് ലയനം; വീണ്ടും അനൂപ്‌- ജോസഫ് ഭിന്നത

single-img
15 February 2020

കേരള കോൺഗ്രസ്‌ (എം) പാർട്ടിയുടെ പിജെ ജോസഫ് വിഭാഗവുമായി ലയനമില്ലെന്ന് ആവർത്തിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്.ഈ കാര്യത്തിൽ ജോണി നെല്ലൂർ ഒപ്പം നിൽകുമെന്നാണ് പ്രതീക്ഷയെന്നും അനൂപ് എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പറഞ്ഞു.

Support Evartha to Save Independent journalism

പാർട്ടിയിൽ ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന ജില്ലാ നേതാക്കൾ ജോസഫ് ഗ്രൂപ്പുമായി ലയനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനൂപിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. അതേസമയം അനൂപ് ജേക്കബിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ജേക്കബ് ഗ്രൂപ്പുമായി ലയനത്തെക്കുറിച്ച് ചർച്ച ചെയ്തതായും പിജെ ജോസഫ് പറയുന്നു.

‘ആശയപരമായി ഒരേപോലെ നിൽക്കുന്നവർ ഒന്നിക്കണം. ലയന വിഷയം അവരുടെ പാർട്ടി ചർച്ച ചെയ്യണമെന്നും’ ജോസഫ് പറഞ്ഞു. ഇതോടുകൂടി ലയന നീക്കത്തില്‍ അനൂപ് ജേക്കബും പാര്‍ട്ടിയിലെ മറ്റൊരുനേതാവായ ജോണി നെല്ലൂരും തമ്മിലുണ്ടായ ഭിന്നത കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ പിളർപ്പിലേക്കെന്ന സൂചനയാണ് നൽകുന്നത്.