ബിജെപിയുടെ ഉള്ളിയുടെ തൊലി ഇത്രയും കാലം അവര്‍ തന്നെ പൊളിച്ചു, ഇനിയും അവര്‍ തന്നെ പൊളിക്കും: കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരൻ

single-img
15 February 2020

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതില്‍ പരിഹാസിച്ച്  കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്, ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളുമെന്ന് മുരളീധരന്‍ പറഞ്ഞു. 

Support Evartha to Save Independent journalism

കേരളത്തില്‍ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരന്‍ പറഞ്ഞു. മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്ന് മുരളീധരന്‍ ചോദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ച് രാവിലെയാണ് ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പ്രഖ്യാപനം നടത്തിയത്. അഡ്വ. പി എസ് ശ്രീധരന്‍പിള്ളയുടെ പിന്‍ഗാമിയായാണ് കെ സുരേന്ദ്രന്‍ പാര്‍ട്ടി പ്രസിഡന്റ് പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത്.