ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വരരുത്: തുർക്കിക്ക് താക്കീതുമായി ഇന്ത്യ

single-img
15 February 2020

കാ​ശ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​കി​സ്ഥാ​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച തു​ർ​ക്കി​യു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഇ​ന്ത്യ. ജ​മ്മു കാ​ശ്മീർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള എ​ല്ലാ പ്ര​തി​ക​ര​ണ​ങ്ങ​ളേ​യും ഇ​ന്ത്യ ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ തു​ർ​ക്കി രാ​ഷ്ട്രീ​യ നേ​തൃ​ത്വം ഇ​ട​പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ലെന്ന താക്കീതും അദ്ദേഹം നൽകി. 

കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ക​യാ​ണു വേ​ണ്ട​ത്. പാകി​സ്ഥാ​നി​ൽ​നി​ന്ന് ഉ​ത്ഭ​വി​ച്ച് ഇ​ന്ത്യ​യെ​യും ഉപഭൂഖണ്ഡത്തേയും ബാ​ധി​ക്കു​ന്ന ഭീ​ക​ര​ത​യെ സം​ബ​ന്ധി​ച്ച് വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കു​ന്ന​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു- വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യി​ബ് എ​ർ​ദോ​ഗ​ൻ കാ​ഷ്മീ​ർ പ്ര​ശ്നം സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഫ​ണ്ട് ന​ൽ​കു​ന്നു​വെ​ന്ന പേ​രി​ൽ പാ​ക്കി​സ്ഥാ​ന് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ എ​ർ​ദോ​ഗ​ൻ കാ​ഷ്മീ​ർ വി​ഷ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ലും ഇ​ന്ത്യ അ​ന്നു പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.