ഭാര്യക്ക് ഉയരം കൂടുതലാണോയെന്ന് കമന്റ് ; ഉയരത്തില്‍ നില്‍ക്കേണ്ടത് അവരല്ലേയെന്ന് ഹരീഷ് കണാരന്‍

single-img
15 February 2020

ചലച്ചിത്ര താരങ്ങളുടെ ഫോട്ടോയ്ക്ക് വരുന്ന കമന്റുകള്‍ നിരവധിയാണ്. പലരുടേയും കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും ലഭിക്കാറുണ്ട്. അത്തരമൊരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയങ്കരനായ ഹാസ്യനടന്‍ ഹരീഷ് കണാരന്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. പ്രണയദിനത്തില്‍ പങ്കുവച്ച ചിത്രത്തിന് കൂടുമ്പോള്‍ ഇമ്പം നല്‍കുന്നത് കുടുംബം, കൊച്ചു കുടുംബം എന്നായിരുന്നു അടിക്കുറിപ്പ്.

Support Evartha to Save Independent journalism

ഹരീഷും ഭാര്യ സന്ധ്യയും രണ്ടുമക്കളും ചിത്രത്തിലുണ്ട്. അതിന് ഒരാള്‍ നല്‍കിയ കമന്റ് ഭാര്യക്ക് ഉയരം കൂടുതലാണോ ചേട്ടാ എന്ന ചോദ്യമാണ്. എന്നാല്‍ ചോദ്യത്തിന് ഹരീഷ് നല്‍കിയ മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നും ഉയരത്തില്‍ നില്‍ക്കേണ്ടത് അവര്‍തന്നെയല്ലേ എന്നായിരുന്നു ഹരീഷ് കണാരന്റെ മറുപടി. ആരാധകരടക്കം നിരവധിപ്പേരാണ് താരത്തിന്റെ വാക്കുകളെ പ്രശംസിച്ച് രംഗത്തെത്തിയത്.