ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടി രൂപ തട്ടിയെടുത്തു; കൊല്ലത്ത് യുവതി റിമാന്റിൽ

single-img
15 February 2020

കൊല്ലം ജില്ലയിലെ പുനലൂരില്‍ ബാങ്ക് ജോലി വാഗ്ദാനം ചെയ്യത് രണ്ടര കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി പിടിയിലായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിന്റെ വിവിധ തസ്തികകളിലേക്ക് ജോലിവാഗ്ദാനം ചെയ്ത് നീതു എന്ന യുവതി തട്ടിപ്പ് നടത്തി ആറുമാസ ശേഷമാണ് പിടിയിലാവുന്നത്.

Support Evartha to Save Independent journalism

പുനലൂരില്‍ ഏകദേശം പതിനേഴ് പേരാണ് തട്ടിപ്പിന് ഇരയായത്. ബാങ്കില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉന്നത ഉദ്യോഗസ്ഥന്‍ വഴിയാണ് ജോലി ശരിയാക്കുന്നത് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ബാങ്കിന്റെ മാനേജർ തസ്തിക പ്രതിക്ഷിച്ച് പണം നല്‍കിയ പുനലൂർ സ്വദേശിനികളായ രണ്ട് യുവതികള്‍ക്ക് മാത്രം ഇത്തരത്തില്‍ നഷ്ടമായത് അറുപത് ലക്ഷം രൂപയാണ്.

ബാങ്കുകളില്‍ മാനേജർ, ഓഫീസ് അസിസ്റ്റന്‍റ്, മെസഞ്ചര്‍, ഡ്രൈവർ എന്നിങ്ങിനെ വിവിധ തസ്തികകളില്‍ ജോലിവാഗ്ദാനം ചെയ്ത് പലപ്പോഴായി നീതു തട്ടിയത് രണ്ട് കോടി അറുപത് ലക്ഷം രൂപയാണ്. തട്ടിപ്പിന് ഇരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീതുവിനെ വാടകവീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യതത്. കേസുമായി ബന്ധപ്പെട്ട് നീതുവിന്‍റെ അടുത്ത ബന്ധുക്കളെയും എസ് ബിഐയില്‍ നിന്നും വിരമിച്ച് ചില ഉദ്യോഗസ്ഥരെയും കേന്ദ്രികരിച്ച് അന്വേഷണം തുടങ്ങിയിടുണ്ട്.