ഒന്നാം സ്ഥാനം എനിക്ക്, രണ്ട് മോദിക്ക്: ഇന്ത്യാ സന്ദർശനം സ്വപ്നം കണ്ട് ട്രംപ്

single-img
15 February 2020

ഫെബ്രുവരി അവസാനം നടാക്കുന്ന തൻ്റെ സഇന്ത്യാ സന്ദർശനത്തിനായി താൻ കാത്തിരിക്കുകയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം എത്തിയിരിക്കുന്നത്.  ഫേസ്ബുക്കിൽ ഒന്നാം സ്ഥാനത്ത് ട്രംപ് ആണെന്ന് മാർക് സക്കർബർഗ് അടുത്തിടെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

‘ഫേസ്ബുക്കില്‍ ഡൊണാള്‍ഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാര്‍ക്‌ സക്കര്‍ബര്‍ഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ബഹുമാനമായി ഞാന്‍ കരുതുന്നു….നമ്പര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍, രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു’ ട്രംപ് ട്വീറ്റ് ചെയ്തു.

ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ഈ മാസം 24-നാണ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നടത്തുന്നത്. ട്രംപിനൊപ്പം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയിൽ അമ്പതിനായിരത്തോളം പേർ അണിനിരക്കുമെന്നാണ് സംഘാടകർ കരുതുന്നത്.