മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍

single-img
15 February 2020

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം. കേസിലെ അന്വേഷണം അട്ടിമറിക്കാനടക്കം ശ്രീറാം നടത്തിയ നീക്കങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തിന്റെ തുടക്കത്തിലെ തന്നെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

വാഹാനം ഓടിച്ചത് ശ്രീറാമല്ല എന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ത പരിശോധന നടത്താന്‍ വിസമ്മതിച്ചു. മെഡിക്കല്‍ കോളേജിലേക്ക് പോകാനുള്ള നിര്‍ദേശം അവഗണിച്ച് പൊലീസി നെ കബളിപ്പിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി,എന്നീ കാര്യങ്ങള്‍ കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

ശ്രീറാമിന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് കേസിലെ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്നത് ശ്രീറാമായിരുന്നുവെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വാഹനം 100 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നും, ശ്രീറാമിനേറ്റ പരിക്കുകള്‍ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന അള്‍ക്ക് സംഭവിക്കാവുന്ന പരിക്കുകളാണെന്നും ഡോക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.