കൊറോണ: യൂറോപ്പില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കും പടരുന്നു

single-img
15 February 2020

കൊറോണ വൈറസ് മൂലം യൂറോപ്പില്‍ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ഫ്രാന്‍സില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന ചൈനീസ് സ്ത്രീയാണ്മരണത്തിന് കീഴടങ്ങിയത്. ചൈനയിൽ നിന്നും ഫ്രാന്‍സില്‍ യാത്രയ്‌ക്കെത്തിയ ഇവര്‍ക്ക് ഇവിടെ വെച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. സ്ത്രീയുടെ മരണ വിവരം
ഫ്രാന്‍സ് ആരോഗ്യമന്ത്രാലയമാണ് പുറത്തു വിട്ടത്.

ജനുവരിമാസം 16 നാണ് ചൈനീസ് സ്ത്രീ ഫ്രാന്‍സിലെത്തുന്നത്. തുടർന്ന് 25 മുതല്‍ ഇവര്‍ കൊറോണ മൂലം ചികിത്സയില്‍ കഴിയുകയായിരുന്നു. മുൻപ് ചൈനയ്ക്ക് പുറമെ കൊറോണ ബാധിച്ച് ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ഹോങ്കോംങിലും ആയിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

അതേസമയം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും കൊറോണ സ്ഥിരീകരിച്ചു. ഈജിപ്തിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടേക്ക് എത്തിയ വിദേശ പൗരനാണ് കൊറോണ ബാധിച്ചത് എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പക്ഷെ രോഗി ഏതു രാജ്യക്കാരനാണ് എന്ന്ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇതുവരെ കൊറോണ മൂലം 1631 പേരാണ് മരണപ്പെട്ടിരിക്കുന്നത്.