2024ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് പുല്‍വാമ പോലെ മറ്റൊരു സംഭവം ഉണ്ടാകാം: കോണ്‍ഗ്രസ് നേതാവ്

single-img
15 February 2020

ഇനി 2024ല്‍ രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പും പുല്‍വാമ പോലെ മറ്റൊരു സംഭവം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി പുല്‍വാമ ഭീകരാക്രമണം നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. പുല്വാമയിലെ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധി മൂന്ന് ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ഉദിത് രാജിന്‍റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരാഴ്ത്തി പുല്‍വാമ ഭീകരാക്രമണം നടന്നത്. ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ ലാത്പോരയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തുകയായിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയായി 12-ാം ദിവസം ഇന്ത്യ നിയന്ത്രണരേഖ കടന്ന് പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരപരിശീലന കേന്ദ്രങ്ങള്‍ മിന്നലാക്രമണത്തിലൂടെ തകര്‍ക്കുകയും ചെയ്തിരുന്നു.