വിഎസ് ശിവകുമാറിനെതിരെ കേസെടുക്കാനുള്ള നീക്കം രാഷ്ട്രീയപ്രേരിതം: രമേശ് ചെന്നിത്തല
സംസ്ഥാനത്തെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെതിരെ കേസെടുക്കാൻ ഇപ്പോൾ നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഈ കാര്യത്തിൽ ഒത്തുകളിക്കുകയാണ്.
ഈ പ്രശ്നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇപ്പോഴുള്ള മന്ത്രിമാർക്കെതിരെ താൻ നൽകിയ പരാതിയിൽ ഗവർണറുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല പറയുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ച ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ് ഇന്റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടറോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
മൂന്ന് വർഷം മുൻപ് ജേക്കബ്ബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന സമയം വിജിലന്‍സ് ശിവകുമാറിനെതിരെ രഹസ്യ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിൽ ശിവകുമാര്‍ ബിനാമി പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ഇപ്പോൾ അനുമതി നല്‍കിയത്.