വളര്‍ത്തു നായ്ക്കളെ വടിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്ന അജ്ഞാതന്‍ കേരളത്തില്‍

single-img
14 February 2020

അരൂര്‍: വളര്‍ത്തു നായ്ക്കളെ വടിവാളിന് വെട്ടിക്കൊല്ലുന്ന അജ്ഞാതന്‍ കേരളത്തില്‍.ആലപ്പുഴയിലെ എഴുപുന്ന നീണ്ടകര പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി നീണ്ടകര പുത്തനാട്ട് കോളനി പ്രദേശത്ത് ഇയാള്‍ എത്തിയതായി പറയുന്നു.

Donate to evartha to support Independent journalism

നായുടെ കണ്ണുകള്‍ കുത്തിക്കീറി വായ് ഭാഗം അടിച്ചു ചതയ്ക്കുകയും ചെയ്തു. നായുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് മുഖം മൂടി ധരിച്ച അജ്ഞാതന്‍ വടിവാളുമായി ഓടി മറയുന്നതാണ്. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും അളെ കണ്ടെത്താനായില്ല.കഴിഞ്ഞ ദിവസങ്ങളിലായി നാലു വീടുകളിലെ വളര്‍ത്തു നായ്ക്കളെയാണ് അജ്ഞാതന്‍ വെട്ടിക്കൊന്നത്.

ഓടി രക്ഷപ്പെടണമെങ്കില്‍ പ്രദേശത്തെക്കുറിച്ച് അറിയാകുന്ന ആളാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.വീടുകളുടെ ജനാലകളില്‍ ഇടിക്കുകയും കല്ലെറിയുകയും ചെയ്ത് ആളുകളെ ഭീതിയിലാഴ്ത്തിയ ശേഷമാണ് ഇയാള്‍ നായ്ക്കളെ കൊല്ലുന്നത്.

2017 മലപ്പുറത്ത് ഇതുപോലെ നായ്ക്കളെ കൊന്ന് തലയറുത്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. മൃഗസംരക്ഷണ പ്രവര്‍ത്തകരും കേസില്‍ ഇടപെട്ടിട്ടുണ്ട്.