‘ആ മതിലുകൾക്കപ്പുറം മോദി കണ്ട സ്വപ്നരാജ്യം’ ; ട്രംപിന് ‘മെയ്ക് ഇൻ ഇന്ത്യ’ കാട്ടിക്കൊടുത്ത് ട്രോളന്മാർ

single-img
14 February 2020

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഏറ്റവും വലിയ ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതികളിലൊന്ന് നടപ്പാക്കപ്പെടുകയാണ്.അതും മോദിയുടെ സ്വന്തം ഗുജറാത്തിൽ. തന്‍റെ ഏറ്റവുമടുത്ത രാജ്യാന്തരസുഹൃത്തിനെ സ്വന്തം നാട്ടിലേക്ക് അതിഥിയായി ക്ഷണിച്ചാനയിക്കുമ്പോള്‍ തന്റെ ഭരണ മികവിനെ മതിലിനുള്ളിലാക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് മോദി. സ്വന്തം പ്രജകളെയും ഭരണ നേട്ടങ്ങളെയും മാറ്റി നിര്‍ത്തേണ്ട ഗതികേടിലാകേണ്ടി വരുന്ന ഒരു നേതാവായി മാറേണ്ടി വരുന്നു മോദിക്ക്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 24ന് ഇന്ത്യയിലെത്തുമ്പോഴാണ് എല്ലാ കണ്ണുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലേക്ക് നീങ്ങുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിൽ മോദിയും ട്രംപും പങ്കെടുക്കും.എന്നാൽ ഈ പരിപാടികളിൽ ഇന്ത്യയുടെ നിലവിലെ അവസ്ഥ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ വെളിപ്പെടാതിരിക്കാൻ മതിൽ കെട്ടി സൂക്ഷിക്കാനൊരുങ്ങുകയാണ് മോദി.ഒരു ചുറ്റുമതിൽ. നിലവിലെ ഇന്ത്യയെ ആ ചുറ്റുമതിലിനുള്ളിലാക്കും.പ്രമുഖ അഥിതി വിരുന്നെത്തി തിരികെ പോകുന്നത് വരെ ചേരി നിവാസ്സികൾ പുറം ലോകമറിയാതെ ആ മതിലിനുള്ളിൽ കഴിയട്ടെയെന്ന് ഭരണാധികാരി തീരുമാനിച്ചു.

ഈ അവസ്ഥയെ മുൻ നിർത്തിയാണ് മതിൽ കെട്ടിയ മോദിയെ ട്രോളി സൈബർ ലോകം പോരിനൊരുങ്ങുന്നത്.’ആ മതിലുകൾക്കപ്പുറം മോദി കണ്ട സ്വപ്നരാജ്യം എന്ന് തുടങ്ങി ‘മെയ്ക് ഇൻ ഇന്ത്യ’യിലെ പദ്ധതിയായി മതിൽ പണിയെ ട്രോളന്മാർ മാറ്റി കഴിഞ്ഞു.