വധശിക്ഷ കേസുകളിലെ അപ്പീലുകളില്‍ ഇനി ആറ് മാസത്തിനകം വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി

single-img
14 February 2020

ദില്ലി: വധശിക്ഷ നടപ്പാക്കേണ്ടുന്ന പ്രതികളുടെ കേസുകളില്‍ അപ്പീല്‍ ഫയല്‍ചെയ്താല്‍ ആറ്മാസത്തിനകം വാദം കേള്‍ക്കാന്‍ തീരുമാനം. സുപ്രിംകോടതിയാണ് ഇക്കാര്യത്തില്‍ നിലപാടെടുത്തത്. മൂന്നംഗ ബെഞ്ചായിരിക്കും ഈ അപ്പീലുകളില്‍ വാദം കേള്‍ക്കുക. സുപ്രിംകോടതി രജിസ്ട്രി ഉത്തരവ് പുറപ്പെടുവിച്ചത്.

നിര്‍ഭയാ കേസ് അടക്കമുള്ള അങ്ങേയറ്റം ക്രൂരകൃത്യങ്ങള്‍ നടന്ന കേസുകളിലെ പ്രതികളുടെ മരണശിക്ഷ വൈകുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കോടതിയുടെ പുതിയ തീരുമാനം. കേസിലെ നിയമനടപടികളിലെ കാലതാമസം പ്രതികള്‍ക്കുള്ള ശിക്ഷാവിധി വൈകിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.