പ്രണയം നിറയട്ടെ ; ഭാര്യ നൽകിയ വാലന്‍റൈന്‍സ് ഡേ സമ്മാനം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

single-img
14 February 2020

പ്രണയ ദിനത്തിൽ തന്റെ പ്രിയതമ തനിക്കായി നൽകിയ ഏറ്റവും പ്രിയപ്പെട്ട സമ്മാനം എന്താണെന്ന് ആരാധകരോട് പങ്കു വയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബന്‍. ആരാധകര്‍ക്ക് വാലന്‍റൈന്‍സ് ഡേ ആശംസകളും ഒപ്പം തനിക്ക് ലഭിച്ച സമ്മാനവും പങ്കുവച്ചാണ് നടന്‍ സോഷ്യൽ മീഡിയയിൽ തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത് .മറ്റൊന്നുമല്ല തന്‍റെ മകന്‍ ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവച്ചത്. ഭാര്യ തനിക്ക് തന്‍കിയ ഏറ്റവും മനോഹരമായ വാലന്‍റൈന്‍സ് ഡേ സമ്മാനമെന്നാണ് കുഞ്ചാക്കോ ബോബന്‍ അതിനെ വിശേഷിപ്പിച്ചത്.

”ഭാര്യ നല്‍കിയ മനോഹരമായ വാലന്‍റൈന്‍സ് ഡേ സമ്മാനം…! എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ വാലന്‍റൈന്‍സ് ഡേ ആശംസകള്‍… പ്രണയം നിറയട്ടെ…” എന്ന് കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകന്‍ പിറന്നത്. മകന്‍റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി ഇരുവരും പങ്കുവയ്ക്കാറുണ്ട്.