സ്വന്തം പിതാവിന്‍റെ മകന്‍ തന്നെയാണെന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോദിയുടെ കയ്യിലുണ്ടോ: സ്വാമി അഗ്നിവേശ്

single-img
14 February 2020

പ്രധാനമന്ത്രിയുടെ കൈവശം അദ്ദേഹം സ്വന്തം പിതാവിന്‍റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം ഉണ്ടോ എന്ന് സ്വാമി അഗ്നിവേശ്. രാജ്യത്ത് നിർമ്മിക്കപ്പെടുന്ന തടങ്കല്‍ കേന്ദ്രങ്ങള്‍, ജനസംഖ്യാ രജിസ്റ്റർ എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പറയുകയാണെന്നും മുസ്ലിം ലീഗിന്‍റെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിൽ അദ്ദേഹം പറഞ്ഞു.

പൗരത്വനിയമഭേദഗതിക്കെതിരെ നടത്തപ്പെട്ട പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സ്വാമി അഗ്നിവേശ് അഭിപ്രായപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഈ കാര്യത്തിൽ ഒന്നിച്ചു നിന്നതിനെയും ഏകകണ്ഠമായി കേരളം നിയമസഭയിൽ പ്രമേയം പാസ്സാക്കിയതിനെയും അദ്ദേഹം അഭിനന്ദിച്ചു.