ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറി റണ്‍വെലൈറ്റുകള്‍ തകര്‍ന്ന സംഭവം; പൈലറ്റുമാരെ സസ്‌പെന്റ് ചെയ്ത് സ്‌പൈസ് ജെറ്റ്

single-img
14 February 2020

ഡല്‍ഹി: ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി റണ്‍വെയിലെ ലൈറ്റുകള്‍ തകര്‍ന്ന സംഭവത്തില്‍ നടപടിയെടുത്ത് സ്‌പൈസ്‌ജെറ്റ്. സംഭവസമയത്ത് ജോലിയിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരെ സസ്‌പെന്റ് ചെയ്തു.നാല് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍ കാലാവധി. കഴിഞ്ഞ ഒക്ടോബര്‍ 31 ന് മംഗളൂരു വിമാന താവളത്തിലാണ് അപകടം നടന്നത്.

ദുബായില്‍ നിന്ന് മംഗളൂരുവിലെത്തിയ വിമാനമാണ് അപകടമുണ്ടാക്കിയത്.ലാന്‍ഡിഗ് കൃത്യമാകാത്തതിനാല്‍ വിമാനം റണ്‍വെയുടെ ഇടതുവശത്തേക്ക് തെന്നിമാറി, അവിടെ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകര്‍ക്കുകയായിരുന്നു.

സംഭവം നടന്നതിനു പിന്നാലെ ഡിജിസിഎ പൈലറ്റുമാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.ഇവരുടെ വിശദീകരണത്തില്‍ തൃപ്തിയില്ലാതെ വന്നതോടയാണ് സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് അധികൃതര്‍ നീങ്ങിയത്.