ഡോക്ടറായി റിമ കല്ലിങ്കല്‍ ബോളിവുഡിൽ; വെബ് സീരിസ് ട്രെയിലര്‍ പുറത്ത്

single-img
14 February 2020

ഡോക്ടറായി റിമ കല്ലിങ്കല്‍ വേഷമിടുന്ന ‘സിന്ദഗി ഇന്‍ ഷോട്ട്’ എന്ന ഹിന്ദി വെബ് സീരിസ് ട്രെയിലര്‍ പുറത്ത്. വ്യത്യസ്ത കഥാപശ്ചാത്തലമുള്ള ഏഴ് വിഡിയോ സീരിസുകളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന വെബ് സീരിസിൽ ‘സണ്ണി സൈഡ് ഊപര്‍’ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ അഭിനയിക്കുന്നത്.

വിജേത കുമാര്‍ ആണ് സംവിധായിക. ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. ‘ഛാജു കേ ദഹി ഭല്ലേ’, ‘നാനോ സോ ഫോബിയ’, ‘സ്വാഹ’, ‘പിന്നി’, ‘സ്ലീപ്പിംഗ് പാര്‍ട്ണര്‍’, ‘താപ്പട്’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. സഞ്ജയ് കപൂർ, ഇഷ തൽവാർ തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സിഖ്യ എന്റര്‍ടെയിന്‍മെന്റ് ആണ് നിര്‍മാണം.ഫ്‌ലിപ്കാര്‍ട്ട് വീഡിയോയിലാണ് സീരീസ് റിലീസാകുന്നത്. ഫെബ്രുവരി 19നാണ് റിലീസ്.