അവിഹിത ബന്ധമെന്ന് സംശയം; പഞ്ചാബി നടിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

single-img
14 February 2020

അവിഹിത ബന്ധമെന്ന് തോന്നിയതിനെ തുടർന്ന് പഞ്ചാബി ടെലിവിഷന്‍ നടിയായ അനിത സിംഗിനെ(29) ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അനിതയെ ഉത്തരാഖണ്ഡിലെ നൈനിതാളില്‍ എത്തിച്ചായിരുന്നു കൊലപാതം നടത്തിയത്. പഞ്ചാബിലുള്ള ഫിറോസ്പുരിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

Support Evartha to Save Independent journalism

ബോളിവുഡ് സിനിമയില്‍ അനിതയ്ക്ക് അവസരമുണ്ടെന്ന് തന്‍റെ കൂട്ടുകാരന്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും
അതിനായി നേരില്‍ കാണണമെന്നും പറഞ്ഞാണ് അനിതയെ കലന്ധുങ്കി എന്ന സ്ഥലത്തേക്ക് ഇയാൾ കൂട്ടിക്കൊണ്ട് വന്നത്.അവിടെനിന്നും സുഹൃത്തായ കുല്‍ദീപിനെ കൂടെക്കൂട്ടി. ഇവർ ഒരുമിച്ച് ഭക്ഷണ ശാലയില്‍ കയറി ഭക്ഷണം കഴിച്ചപ്പോള്‍ അനിത അറിയാതെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി.

ഈ ഭക്ഷണം കഴിച്ച അനിത അബോധാവസ്ഥയിലായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി കാട്ടില്‍ ഉപേക്ഷിച്ചു. അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതി കുല്‍ദീപ് കുറ്റം സമ്മതിച്ചു.