ആകാശയാത്രയിൽ കുട്ടികളോടൊപ്പം ഓഡിയോ ലോഞ്ചിങ് നടത്തി സൂര്യ ; സ്വപ്നം സഫലമായത് 70 കുട്ടികൾക്ക്

single-img
14 February 2020

സാധാരണക്കാരന്റെ ആകാശയാത്രയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ മനുഷ്യന്റെ ജീവിത കഥ പറയുന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് പറ്റിയ ഇടം ഏതാണ്. ആകാശം തന്നെയെന്നതില്‍ സുരരൈ പൊട്രുവിന്റെ അണിയറപ്രവര്‍ത്തകര്‍ക്കു സംശയുമുണ്ടായിരുന്നില്ല. സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങാണ് വേറിട്ട രീതിയിൽ നടത്തി അണിയറപ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തിയിരുന്നു. മനസ്സിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്വപ്നത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ എഴുതുക എന്നതായിരുന്നു മത്സരം. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് സൂര്യയോടൊപ്പം യാത്ര ചെയ്തു.ഏകദേശം 30 മിനിറ്റോളം ഇവർ സൂര്യയ്ക്കൊപ്പം ആകാശയാത്രയിൽ ഉണ്ടായിരുന്നു . കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്തു

.ഇരുധി സുട്രൂവെന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായിക സുധ കൊങ്ങരയുടെ രണ്ടാമത്തെ ചിത്രമാണ് സുരരൈ പൊട്രൂ. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി. പ്രകാശാണ് സംഗീതം ഒരുക്കുന്നത്.പത്തുവര്‍ഷത്തിലേറെ നീണ്ട തയാറെടുപ്പുകള്‍ക്കുശേഷമെടുത്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.