പ്രെെമറി സ്കൂളുകളിൽ 6 കുട്ടികൾ അധികം വന്നാൽ മാത്രം അധ്യാപക തസ്തിക; ഫയലിൽ ധനമന്ത്രി ഒപ്പുവച്ചു

single-img
14 February 2020

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എൽപി, യുപി ക്ലാസുകളിൽ ഒരു വിദ്യാർഥി അധികം വന്നാൽ അധിക അധ്യാപക തസ്തിക എന്നത് 6 കുട്ടികൾ അധികം വന്നാൽ എന്നു മാറ്റാൻ ധനവകുപ്പിന്റെ തീരുമാനം. എൽപിയിൽ 36 കുട്ടികളും യുപിയിൽ 41 കുട്ടികളും ഉണ്ടെങ്കിൽ സർക്കാർ അനുമതിയോടെ അധിക തസ്തിക സൃഷ്ടിക്കാൻ അനുവദിക്കുന്ന ഫയലിൽ ധനമന്ത്രി ഒപ്പുവച്ചു.

നിലവിൽ ക്ലാസ് അടിസ്ഥാനത്തിലാണു അനുപാതം കണക്കാക്കുന്നത്. എൽപിയിൽ 1:30, യുപിയിൽ 1:35 എന്നതാണു നിയമപ്രകാരമുള്ള അധ്യാപക– വിദ്യാർഥി അനുപാതം. ​ഇനിമേൽ അനുപാതം ക്ലാസ് അടിസ്ഥാനത്തിലാണോ സ്കൂൾ അടിസ്ഥാനത്തിലാണോ കണക്കാക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളിൽ മാറ്റം അനുവദിക്കില്ലെന്ന നിലപാടിലാണു മാനേജ്മെന്റുകൾ. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിൽ മാനേജർമാർ ഉറച്ചുനിന്നാൽ തസ്തിക നിർണയം കോടതി കയറും.