കെജിരിവാളിനെ മുഖ്യമന്ത്രിയായി നിയമിച്ച് രാഷ്ട്രപതി

single-img
14 February 2020

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വീണ്ടും അധികാരത്തിലെത്തിയ അരവിന്ദ് കെജിരിവാളിനെ മുഖ്യമന്ത്രിയായി നിയമിച്ചു. രാഷ്ട്രപതി രാംനാഥ്‌കോവിന്ദാണ് അദേഹത്തെ മുഖ്യമന്ത്രിയായി അവരോധിച്ചത്.

ഞായറാഴ്ച രാംലീല മൈതാനിയില്‍ ദില്ലി മുഖ്യമന്ത്രിയായി മൂന്നാം വട്ടവും അരവിന്ദ് കെജിരിവാള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും. നിയുക്ത മുഖ്യമന്ത്രിക്കൊപ്പം മുന്‍ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സത്യേന്ദര്‍ ജെയിന്‍,ഗോപാല്‍ റോയ്,കൈലാഷ് ഖലോട്ട്,ഇമ്രാന്‍ ഹുസൈന്‍,രാജേന്ദ്രഗൗതം എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.