മംഗളുരു എയര്‍പോര്‍ട്ടില്‍ സെല്‍ഫിയെടുത്തു; മലയാളി വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

single-img
14 February 2020

മംഗളുരു: മംഗളുരു എയര്‍പോര്‍ട്ടില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് സെക്യൂരിറ്റി ജീവനക്കാരന്റെ മര്‍ദ്ദനം. മഞ്ചേശ്വരം ബഡാജെ സ്വദേശി അബൂബക്കര്‍ അനസിനാണ് മര്‍ദ്ദനമേറ്റത്. സഹോദരന്‍ ഹാരിസിനെ യാത്രയാക്കാനായി കുടുംബത്തോടൊപ്പം എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം. സഹോദരന്‍ ആദ്യമായി ഗള്‍ഫിലേക്ക് പോകുകയായതിനാല്‍ അനസ് എയര്‍പോര്‍ട്ടിന് മുമ്പില്‍ വെച്ച് സെല്‍ഫിയെടുത്തു.

Support Evartha to Save Independent journalism

ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സെല്‍ഫി എടുത്തത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിലെത്തുകയും ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. എന്നാല്‍ അബൂബക്കര്‍ അനസിനെതിരെ ജീവനക്കാര്‍ പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അബൂബക്കര്‍ അനസിനെതിരെ പോലിസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു.അതേസമയം തന്നെ അക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലിസ് കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം പറയുന്നു.