സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് അരവിന്ദ് കേജരിവാള്‍

single-img
14 February 2020

ഈ മാസം16ന് ഡൽഹിയിൽനടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് സംസ്ഥാനത്തിന്റെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. തലസ്ഥാനത്തെ രാംലീല മൈതാനത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി കേജരിവാള്‍ ക്ഷണിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് വെള്ളിയാഴ്ച രാവിലെ അയച്ചതായി ആം ആദ്മി പാർട്ടി ഡല്‍ഹി യൂണിറ്റ് കൺവീനർ റായ് പറഞ്ഞു. എന്നാൽ രാജ്യത്തെ മോദി വിരുദ്ധ മുഖ്യമന്ത്രിമാർക്കും പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കൾക്കും കേജരിവാളിന്‍റെ ഈ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല.

സംസ്ഥാനത്തെ ജനങ്ങൾ മാത്രം മതി തനിക്കൊപ്പമെന്ന് വ്യക്തമാക്കിയ കേജരിവാൾ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് രാഷ്ട്രീയ രംഗത്ത് ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കോ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കോ ക്ഷണമില്ലെന്ന് ആം ആദ്മിയുടെ മുതിർന്ന നേതാവ് ഗോപാൽ റായി അറിയിച്ചു.