ഇന്ത്യ ജമ്മു കാശ്മീരിലെ നിയന്ത്രണങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണം: യൂറോപ്യന്‍ യൂണിയന്‍

single-img
14 February 2020

ജമ്മു കശ്മീരില്‍ ഇന്ത്യൻ സർക്കാർ ചുമത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും അവളരെവേഗം അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. ഇന്ന് കാശ്മീരില്‍ നടത്തിയ അവസാന സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സർക്കാർ ഭരണഘടനയിൽ നിന്നും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റുമുതല്‍ പ്രദേശത്ത് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിൽ യൂറോപ്യന്‍ യൂണിയനില്‍നിന്നടക്കം 25 രാഷ്ട്രങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ശ്രീനഗറിലും ജമ്മുവിലും രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തിയത്.

സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പഠിക്കാനായിരുന്നു സന്ദര്‍ശനം.