പനീര്‍ശെല്‍വത്തിന്റെ അയോഗ്യത; ഡിഎംകെയുടെ ഹര്‍ജി സുപ്രിംകോടതി തള്ളി

single-img
14 February 2020

ദില്ലി: അയോഗ്യതാ കേസില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കമുള്ള പതിനൊന്ന് എംഎല്‍എമാര്‍ക്ക് താത്കാലിക ആശ്വാസം. ഇവരെ അയോഗ്യരാക്കുന്ന സ്പീക്കറുടെ നടപടി വൈകുന്നുവെന്ന് ആരോപിച്ച് സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രിംകോടതി തള്ളി. പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയാണ് ഹര്‍ജി നല്‍കിയത്.

പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള 11 എംഎല്‍എമാര്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും നടപടി ആരംഭിച്ചതായും എജി കോടതിയെ അറിയിച്ച സാഹചര്യത്തിലാണിത്. സമയബന്ധിതമായി സ്പീക്കര്‍ തീരുമാനം എടുക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. 2017ല്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പനീര്‍ശെല്‍വം അടക്കമുള്ള വിമത എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമിക്ക് എതിരെ വോട്ട് ചെയ്തിരുന്നു.