കൊറോണ വൈറസ് ബാധ; മരണസംഖ്യ 1486 ആയി

single-img
14 February 2020

ബെയ്ജിംഗ്: കോറോണ വൈറസ് ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 1486 ആയി. ചൈനയില്‍ മാത്രം 1483 പേര്‍ മരിച്ചു. ഇന്നലെ മാത്രം 116 പേരാണ് ചൈനയില്‍ മരണത്തിന് കീഴടങ്ങിയത്.ജപ്പാന്‍, ഹോങ്കോങ്, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങളിലായി ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഡയ്മണ്ട് പ്രിന്‍സ് കപ്പലില്‍ കഴിയുന്ന ഇന്ത്യാക്കാരും കൊറോണ ഭീഷണിയിലാണ്. ഇവരില്‍ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ജപ്പാനിലെ ആശുപ്ത്രിയില്‍ ചികിത്സയിലാണ്.കപ്പലില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

കേരളത്തിലെ മൂന്നു കേസുകളൊഴിച്ചാല്‍ രാജ്യത്ത് മറ്റെവിടെയും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കേരളത്തില്‍ നിന്നും വൈറസ് ബാധയെ സംബന്ധിച്ച് ആശ്വാസകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.രോഗം സ്ഥിരീകരിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.ഈ മാസം 26 വരെ വിദ്യാര്‍ഥി നിരീക്ഷണത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.