ചെന്നൈയില്‍ പൗരത്വഭേദഗതി പ്രതിഷേധം ; അറസ്റ്റ് ചെയ്തവരെ വിട്ടയക്കാന്‍ കുത്തിയിരിപ്പ് സമരം

single-img
14 February 2020

ചെന്നൈ: ഷഹീന്‍ബാഗിന് സമാനമായി പൗരത്വഭേദഗതി പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമം പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ സംഘര്‍ഷം. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ചെന്നൈ വഷര്‍മാന്‍ മെട്രോ സ്‌റ്റേഷന് സമീപം നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Donate to evartha to support Independent journalism

പ്രതിഷേധക്കാരെ നിര്‍ബന്ധപൂര്‍വം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു പോലിസ്. സമരക്കാരെ പിരിച്ചുവിടാനായി ലാത്തിചാര്‍ജ് നടത്തി. ഇതേതുടര്‍ന്ന് നിരവധിയാളുകള്‍ക്ക് പരുക്കേറ്റു.നൂറോളം പേരെ പോലിസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അവരുടെ മോചനം ആവശ്യപ്പെട്ട് ജനങ്ങള്‍ സംഭവസ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.