‘ഛോട്ടാ’ കെജ്​രിവാളിനെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ച് ‘ബഡാ’ കെജ്​രിവാൾ

single-img
14 February 2020

ഡൽഹി: രാജ്യ തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആം ആദ്മിയുടെ വിജയത്തോടൊപ്പം തന്നെ ഒരു ഒരു കുഞ്ഞൻ താരവുമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ കുഞ്ഞു ‘കെജ്​രിവാൾ’. ഇപ്പോഴിതാ ‘ഛോട്ടാ’ കെജ്​രിവാളിനെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരിക്കുകയാണ് പാർട്ടി നേതൃത്വം. അരവിന്ദ് കേജ്‌രിവാൾ തന്നെയാണ് ഒരുവയസ്സുകാരനായ അവ്യാൻ ടോമറിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചത്. പാർട്ടി പ്രവർത്തകന്റെ മകനാണ് ഈ താരം.

വരച്ചുചേര്‍ത്ത കുഞ്ഞ് മീശയും ഒരു കുഞ്ഞ് ആംആദ്മി തൊപ്പിയും വച്ച് കെജ്‍രിവാളിന് സമാനമായ ചുവപ്പ് കോട്ടും കണ്ണടയുമിട്ടുള്ള കൊച്ചുമിടുക്കന്‍റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഒരുവയസ്സ് മാത്രം പ്രായമുള്ള അവ്യാന്‍ തോമറാണ് ആംആദ്മിയുടെ ഏറ്റവും പ്രായംകുറ‍ഞ്ഞ ആ അനുയായി. ആംആദ്‍മി പ്രവര്‍ത്തകനായ രാഹുലിന്‍റെ മകനാണ് ആംആദ്മി തന്നെ ‘മഫ്ളര്‍ മാന്‍’ എന്ന് ഓമനപ്പേരിട്ട് വിളിച്ച അവ്യാന്‍.

ഫെബ്രുവരി 16ന് ആണ് അരവിന്ദ് കെജ്‍രിവാള്‍ ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.ആംആദ്‍മിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അവ്യാനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചതായി അറിയിച്ചത്.