ഡിജിറ്റൽ ഇന്ത്യയിൽ വൈറലായി ‘ഡിജിറ്റൽ വിവാഹനിശ്ചയം’

single-img
13 February 2020

‘ഡിജിറ്റൽ ഇന്ത്യ’ എന്നാൽ പൊള്ളയായ വാഗ്ധാനം മാത്രമായിരുന്നില്ല എന്ന് തെളിയിക്കുകയാണ് ഗുജറാത്തിലെ ഒരു വിവാഹ നിശ്ചയം. ഓൺലൈൻ പണമിടപാടുകളും ഷോപ്പിംഗും നടത്തുന്ന ഇന്ത്യക്കാർക്ക് മുന്നിലേക്ക് ഡിജിറ്റൽ ഇന്ത്യയിൽ വേണമെങ്കിൽ ‘വിവാഹ നിശ്ചയവും,വിവാഹവും’ വരെ നടത്താമെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വിവാഹനിശ്ച വീഡിയോ.

വിവാഹ നിശ്ചയത്തിന്റെ ആചാരപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. ഓരോ മരപ്പലകയിലും ഓരോ മൊബൈല്‍ ഫോണുകള്‍, ഫോണിലെ വീഡിയോ കോളില്‍ യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങള്‍. ബന്ധുക്കളെന്ന് തോന്നിക്കുന്ന ചിലർ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ചിലർ ചിരിയോടെയും മറ്റ് ചിലർ വളരെ ​ഗൗരവത്തിലുമാണ് ഈ ഓൺലൈൻ ചടങ്ങുകളെ വീക്ഷിക്കുന്നത്. പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളും തറയിൽ നിരത്തി വച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. യഥാർത്ഥ അവസരത്തിൽ കാണിക്കുന്നത് പോലെ യുവതിയുടെ മുഖമുള്ള ഫോണില്‍ ചുവന്ന തിലകമണിയിക്കുന്നതും യുവതിയുടെ തലയിലെന്നപോലെ സ്ക്രീനിന്റെ മുകളിൽ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ വന്‍തോതിലാണ് ഷെയര്‍ചെയ്യപ്പെടുന്നത്. ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായത്.