വാവാ സുരേഷിന് പാമ്പുകടിയേറ്റു

single-img
13 February 2020

കൊല്ലം: വാവാ സുരേഷിന് പാമ്പുകടിയേറ്റു. കൊല്ലം പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ നിന്ന് പാമ്പിനെ പിടിക്കുന്നതിനിടയിലാണ് സംഭവം.ഉഗ്രവിഷമുള്ള അണലിയാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നരാവിലെ 10.30 നാണ് സംഭവം നടന്നത്. കിണറ്റിനകത്തു നിന്ന പാമ്പിനെ പുറത്തെടുത്തതിന് ശേഷമാണ് സുരേഷിന് കടിയേല്‍ക്കുന്നത്. ഇയാളുടെ വലതുകയ്യിലെ വിരലിലാണ് കടിയേറ്റത്.മൂന്നരമണിക്കൂറിന് ശേഷമാണ് സുരേഷിനെ അശുപത്രിയിലെത്തിച്ചത്.