തോക്കും വെടിയുണ്ടകളും കൈമാറിയത് തീവ്രവാദസംഘടകള്‍ക്കോയെന്ന് വി മുരളീധരന്‍

single-img
13 February 2020

തിരുവനന്തപുരം:കേരളാ പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍.തോക്കും വെടിയുണ്ടകളും കൈമാറിയത് തീവ്രവാദ സംഘടനകള്‍ക്കാണോയെന്ന് കണ്ടത്തെണം. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണിത്.സംഭവത്തെ നിസാരമായി കാണാനാകില്ലെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരു ഒഴുക്കന്‍ മറുപടി പറഞ്ഞ് രക്ഷപെടാന്‍ ശ്രമിക്കരുത്.ഇക്കാര്യത്തില്‍ കൃത്യമായ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന ഒരു മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. മാവോവാദികളുടെ ഭീഷണിയുള്ള സംസ്ഥാനമാണ് കേരളം, ഭീകരവാദികളുടെ കേന്ദ്രമെന്ന് കരുതപ്പെടുന്ന സംസ്ഥാനം കൂടിയാണ് അങ്ങനെയുള്ള സംസ്ഥാനത്ത് പൊലീസിന്റെ നവീകരണത്തിന് അനുവദിച്ച ഫണ്ടില്‍ അഴിമതി നടത്തുകയെന്നത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.