കേരളം ഭീകരവാദികളുടെ കേന്ദ്രമെന്ന് വി മുരളീധരന്‍

single-img
13 February 2020

കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമെന്ന് അധിക്ഷേപിച്ച് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍.കേരളാ പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പ്രതികരിക്കവെയാണ് മുരളീധരന്റെ പരാമര്‍ശം.


കേരളത്തില്‍ മാവോവാദികളുടെ ഭീഷണി നിലനില്‍ക്കുന്നു. ഭീകരവാദികളുടെ കേന്ദ്രമെന്ന് കരുതുന്ന സംസ്ഥാനമാണിത്. കേരളത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ഐഎസി ചേര്‍ന്ന് വിദേശത്ത് പോയ സാഹചര്യവും നിലനില്‍ക്കുന്നു. മരളീധരന്‍ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്ത് പൊലീസിന്റെ നവീകരണത്തിന് അനുവദിച്ച ഫണ്ടില്‍ അഴിമതി നടത്തുകയെന്നത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നായിരുന്നു മുരളീധരന്റെ പ്രതികരണം