ട്രംപിന്റെ സന്ദര്‍ശനം; കശ്മീരും പൗരത്വഭേദഗതിയും ചൂണ്ടിക്കാട്ടി സെനറ്റര്‍മാരുടെ കത്ത് സ്റ്റേറ്റ് സെക്രട്ടറിക്ക്

single-img
13 February 2020

ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ കശ്മീര്‍ വിഷയം ഉന്നയിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കി സെനറ്റര്‍മാര്‍. 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ജമ്മുകശ്മീരില്‍ തുടരുന്ന ഇന്റര്‍നെറ്റ് ,മൊബൈല്‍ കോള്‍ നിയന്ത്രണവും രാഷ്ട്രീയ നേതാക്കളുടെ തടവും ചൂണ്ടിക്കാട്ടിയാണ് റിപ്പബ്ലിക് ,ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ സെക്രട്ടറി മൈക്ക് പോംപിയ്ക്ക് കത്ത് നല്‍കിയത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണം കാരണം ആശുപത്രികള്‍,വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടക്കം പ്രതിസന്ധികളിലാണ്.

70 ലക്ഷം ജനങ്ങളുടെ ജീവിതം ദുരിതത്തിലാണെന്നും സെനറ്റര്‍മാരുടെ കത്ത് ആരോപിക്കുന്നു.ഇത്തരം പ്രശ്‌നങ്ങളും പ്രതിസന്ധികളും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുകയെന്നും സെനറ്റര്‍മാര്‍ പറഞ്ഞു.