ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനം; സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തും: സീതാറാം യെച്ചൂരി

single-img
13 February 2020

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദർശിക്കാനായി എത്തുന്ന ദിവസം സിപി.എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ മാസം 24 നാണ് ട്രംപും ഭാര്യ മെലീന ട്രംപും ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്രംപ് ഗുജറാത്തിലെ അഹമ്മദാബാദും സന്ദര്‍ശിക്കും.
ഇതു സംബന്ധിച്ച് നേരത്തെ ട്രംപും നരേന്ദ്രമോദിയും ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതു പ്രകാരമാണ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ ധാരണയായത്.

അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്കന്‍ സെനറ്റര്‍മാര്‍ ആശങ്കയറിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന തടങ്കല്‍ കേന്ദ്രങ്ങളെ കുറിച്ചും ജമ്മു കാശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ചും സിഎ.- എന്‍ആര്‍എസി വിഷയങ്ങളില്‍ ഇന്ത്യയിലാകെ നടക്കുന്ന പ്രതിഷേധങ്ങളിലും ആശങ്ക അറിയിച്ചാണ് കത്തയച്ചിരിക്കുന്നത്.