സിനിമയെ വെല്ലും ഈ രംഗങ്ങൾ ; ‘വിജയ്’ സെൽഫിയുടെ ആകാശ കാഴ്ച

single-img
13 February 2020

തമിഴകത്തെ ‘മാസ്സ്’ ആണ് ദളപതി എന്ന് പറഞ്ഞാൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അതിശയോക്തി ഉണ്ടാകില്ല.വിവാദമായ ആദായനികുതി റെയ്ഡിനു ശേഷം മാസ്റ്റർ ലൊക്കേഷനിൽ തിരിച്ചെത്തിയ താരം ആരാധകർക്കൊപ്പം പകർത്തിയ സെൽഫിയാണ് ഇപ്പോൾ സംസാര വിഷയം. മാസ്റ്റർ സിനിമയുടെ നെയ്‌വേലിയിലെ ലൊക്കേഷനിൽവച്ചായിരുന്നു താരത്തെ കാണാനെത്തിയ ആയിരങ്ങളോടൊപ്പം സെൽഫി പകർത്തിയത്.ഇപ്പോഴിതാ അതേ സെറ്റിൽ നിന്നുള്ള ഡ്രോൺ ഷോട്ട് വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറൽ.

റെയ്ഡ് കഴിഞ്ഞ് രണ്ടാമത്തെ ദിനവും താരത്തെ കാണാൻ എത്തിയ ആരാധകരെ വിജയ് അഭിസംബോധന ചെയ്യുന്നത് വിഡിയോയിൽ കാണാം.തമിഴ് സിനിമയിലെ മാസ് രംഗങ്ങളെപ്പോലും വെല്ലുന്ന കാഴ്ചകളാണ് നെയ്‌വേലിയിൽ അരങ്ങേറിയത്. തന്‍റെ കാരവാനിന് മുകളിൽ കയറിയാണ് വിജയ് ആരാധകർക്കൊപ്പം സെൽഫി എടുത്തത്.

അതെ സമയം അതേസമയം ആദായ നികുതി വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ഹാജരാകാമെന്നു കാണിച്ച് വിജയുടെ അഭിഭാഷകന്‍ കത്ത് നല്‍കി. മൂന്നു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകണമെന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് നടപടി.